പിറവം: എസ്.എൻ.ഡി.പി പിറവം ശാഖയുടെ കുടുംബസംഗമം ഇന്ന് 9.30ന് പിറവം മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷത വഹിക്കും. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് സംഗമം ഉദ്ഘാടനം ചെയ്യും. സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തും.വടയാർ സുരേഷ്, സുബി കുഞ്ഞപ്പൻ, ഷീബ സാജു, മഞ്ജു റെജി, സുകുമാരൻ ചാരച്ചാട്ട് തുടങ്ങിയവർ സംസാരിക്കും.