തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ (കെ.വി.വി.ഇ.എസ്) ഉദയംപേരൂർ യൂണിറ്റ് 2024-26 വർഷത്തേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പ് പൊതുയോഗം നടന്നു. പൊതുയോഗം കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ഏ.ജെ. റിയാസ് മുഖ്യാതിഥിയായി. ഭാരവാഹികളായി പി.വി. സജീവ് (പ്രസിഡന്റ്), സന്തോഷ് ജോസഫ് (ജനറൽ സെക്രട്ടറി), എൻ.ആർ.ഷാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.