കോലഞ്ചേരി: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ സോഷ്യൽ ബി വെഞ്ചേഴ്സിന്റെ സഹകരണത്തോടെ മഴുവന്നൂർ വാര്യർ ഫൗണ്ടേഷൻ സ്കൂൾകിറ്റ് പകുതിവിലയിൽ വിതരണംചെയ്തു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറിയും വാരിയർ ഫൗണ്ടേഷൻ കൺവീനറുമായ അനിയൻ പി. ജോൺ ഉദ്ഘാടനം ചെയ്തു.
ഊരക്കാട് ഗവ. യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ എൻ.എൻ. ഉണ്ണി, വാരിയർ ഫൗണ്ടേഷൻ കമ്മിറ്റി അംഗങ്ങളായ പി.ഒ. രാജു, സണ്ണി വർഗീസ്, വില്യംസ് കെ. അഗസ്റ്റിൻ, അബു എബ്രാഹം എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള 30000ത്തിലേറെ കുട്ടികൾക്കാണ് കിറ്റ് നൽകുന്നത്.