കാലടി: വിദ്യാർത്ഥികളിലും യുവജനങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന് ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുകയാണ് മലയാറ്റൂരിലെ ഒരുകൂട്ടം യുവാക്കൾ. ദീപക് മലയാറ്റൂരാണ് സംവിധായകൻ. ആദ്യപ്രദർശനവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കലും ഇന്ന് നടത്തും. യുവകലാസാഹിതി മലയാറ്റൂർ കമ്മറ്റിയാണ് സംഘാടകർ. വൈകിട്ട് ആറിന് നീലീശ്വരം സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടത്തുന്ന സമ്മേളനം പി.എസ്.സി മെമ്പർ സി.ബി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും. ശ്രീജു പി. എൻ,ജോസഫ് ചിറയത്ത്, രഘു ആട്ടേത്തറ എന്നിവർ നേതൃത്വം നൽകും.