കോതമംഗലം: അദ്ധ്യായനവർഷാരംഭത്തിന്റെ ഭാഗമായി താലൂക്കിലെ വിദ്യഭ്യാസസ്ഥാപനങ്ങളിലെ ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവത്കരണക്ലാസ് നടത്തി. ജോയിന്റ് ആർ.ടി.ഒ സലീംവിജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എം.വി.ഐ ബെന്നി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എ.എം.വി.ഐമാരായ എൽദോസ് കെ.കെ, മനോജ്കുമാർ എം.കെ. എന്നിവർ നേതൃത്വം നൽകി. മുന്നൂറോളംപേർ പങ്കെടുത്തു. സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മാർ അത്തനേഷ്യസ് കോളേജിൽ നടന്ന ക്ലാസിൽ എ.എസ്.ഐ സിബി പോക്സോനിയമത്തെക്കുറിച്ചും കോതമംഗലം ഫയർസ്റ്റേഷനിലെ മുഹമ്മദ് ഷാഫി, രാജേഷ് എന്നിവർ അഗ്നിസുരക്ഷ, പ്രഥമശുശ്രൂഷ എന്നിവയെക്കുറിച്ചും എം.വി.ഐ കെ.വി. റെജിമോൻ, സുനിൽകുമാർ.ടി.ആർ എന്നിവർ റോഡ് സുരക്ഷയെക്കുറിച്ചും ക്ലാസ് നയിച്ചു.