വൈപ്പിൻ: ചെറായി ബീച്ചിൽ കടൽത്തിര ആഞ്ഞടിക്കുന്നതിനാൽ നടപ്പാതയുടെ അടിയിൽനിന്ന് മണ്ണ് ഒലിച്ചുപോയി. ബീച്ചിന്റെ തെക്കുഭാഗത്ത് ബീച്ച് പകുതി വീതിയോളം കടലെടുത്തു. സന്ദർശകരെ കടലിൽ ഇറങ്ങാൻ അനുവദിക്കുന്നില്ല.
കുഴുപ്പിള്ളി, എടവനക്കാട് അണിയിൽ ബീച്ചുകളിൽ ശക്തമായ തിരയടിച്ച് കടൽവെള്ളം കടൽഭിത്തിക്ക് മുകളിലൂടെയും ഭിത്തികൾക്കിടയിലൂടെയും ഇരച്ചുകയറി തീരദേശറോഡിലേക്കും കയറുന്നു. കടൽഭിത്തിക്കും തീരദേശ റോഡിനുമിടയിൽ കടപ്പുറം മണ്ണ് അടിച്ചുകയറി നിറഞ്ഞിട്ടുണ്ട്. എങ്കിലും മുൻ വർഷത്തെപ്പോലെ തീരദേശ റോഡ് മണ്ണ് കയറി മൂടിയിട്ടില്ല.
ശക്തമായ മഴയത്ത് തോടുകൾ നിറഞ്ഞ് സമീപപറമ്പുകളിലേക്ക് വെള്ളം കയറിയിട്ടുണ്ടെങ്കിലും വീടുകൾ ഒഴിഞ്ഞുപോകേണ്ട സ്ഥിതിയായിട്ടില്ല.
മുൻകരുതലുമായി
പഞ്ചായത്ത്
വീടുകളിൽ നിന്ന് താമസം മാറ്റേണ്ട സ്ഥിതിവന്നാൽ നേരിടുന്നതിനുള്ള മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിൽ കൺട്രോൾറൂമും തുറന്നിട്ടുണ്ട്.
ഫോൺ നമ്പർ : 8891629460, 9400262794, 8304903588
രമണി അജയൻ,
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്