അങ്കമാലി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിഷത്തിന്റെ അങ്കമാലി മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഞ്ഞപ്ര ഗവൺമെന്റ് ജെ പി സ്‌കൂളിൽ ബാലോത്സവം സംഘടിപ്പിച്ചു. കേരളത്തിലൂടെ നീളം 2000 ബാലവേദി യൂണിറ്റുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്. കുട്ടികളെ ശസ്ത്രബോധത്തിലേക്ക് നയിക്കുന്നതിന് ലക്ഷ്യമിട്ടാണ് ബാലോത്സവം സംഘടിപ്പിക്കുന്നത്. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വത്സല കുമാരി വേണു ബാലോത്സവം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി ജനത പ്രദീപ് അദ്ധ്യക്ഷനായി. സജീവ് അരീക്കൽ, പി.ആർ. ആനന്ദ്, പി.കെ. രാജീവ് എന്നിവർ സംസാരിച്ചു. എം.ആർ വിദ്യാധരൻ, ടി.എൽ പ്രദീപ്, നിഷാദ്, പി.എ. സത്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.