അങ്കമാലി: യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റി നടത്തുന്ന പഠനോപകരണ ചലഞ്ചിലേക്ക് രാജീവ്ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ബുക്കുകൾ നൽകി. മുൻ എം.എൽ.എ പി.ജെ. ജോയി, നഗരസഭ ചെയർമാൻ മാത്യു തോമസ്, വൈസ് ചെയർപേഴ്‌സൺ സിനി മനോജ്, പ്രസിഡന്റ് അഡ്വ. സാജി ജോസഫ് എന്നിവരാണ് ബുക്കുകൾ നൽകിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിൻസ് ജോസ്, നേതാക്കളായ പോൾ ജോവർ, അനീഷ് മണവാളൻ, അഡ്വ. ആൻമേരി ടോമി, റോബിൻ സേവ്യർ, അരുൺ ആന്റണി, ലിബിൻ നെടുങ്ങാടൻ, അനൂപ് പി.സി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എം.യു മാർട്ടിൻ, പി എഫ് വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.