അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ കലാകായിക കൂട്ടായ്മയായ തുറവൂർ പ്രീമിയർലീഗ് എന്നപേരിൽ ഒന്നാമത് ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. കൺവീനർ ശ്രീഹരി പി. കർത്ത അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ, ആന്റണി തോമസ്, ശ്യാം കിടങ്ങൂരാൻ എന്നിവർ പ്രസംഗിച്ചു. ലീഗിലെ മികച്ച ബാറ്ററായി വിഷ്ണു ജയനെയും മികച്ച ബൗളറായി ശ്യാം കിടങ്ങൂരാനെയും ലീഗിലെ താരമായി എൻ.എസ്. അഖിലിനേയും തിരഞ്ഞെടുത്തു.