അങ്കമാലി: അത്താണി ക്രോംപ്ടൻ കമ്പനിയിൽനിന്ന് വിരമിച്ച ടെക്നിക്കൽ വിഭാഗത്തിലുള്ളവരുടെ കുടുംബസംഗമം ഇന്ന് രാവിലെ 10 ന് അങ്കമാലി ഹോട്ടൽ രുഗ്മിണിയിൽ വച്ചു നടത്തും. വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും കലാ സാഹിത്യ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വേണു കേടാമംഗലത്തിനെയും ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.