അങ്കമാലി: സെന്റ് ആൻസ് കോളേജ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി നാലുവർഷ ബിരുദകോഴ്സ് എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ളാസ് നടത്തി. അമ്പിളി ഗോപാൽ, ആസ്ന ഗോപാൽ എന്നിവർ ക്ലാസ് നയിച്ചു. നായത്തോട് മഹാകവി ജി. ഗ്രന്ഥശാല ഹാളിൽ നടന്ന ക്ലാസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വായനാശാല പ്രസിഡന്റ് സുനിൽ ഗോകുലം, സെക്രട്ടറി കെ. ഡി. ദിവാകരൻ എന്നിവർ നേതൃത്വം നൽകി.