കൊച്ചി: രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന കരാർ പാലിക്കാൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ തയ്യാറാകണമെന്ന് സേവ് എൻ.സി.പി ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസ് എം.എൽ.എക്ക് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ പാർട്ടി പിളർപ്പിലേയ്ക്ക് പോകുമെന്ന് ഫോറം പറഞ്ഞു. സേവ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് വി. രാംകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പി.എ. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. കരുൺ, ടി.എ. ബിനു, സി.എ. ജോയ്, ജലീൽ തുടങ്ങിയവർ സംസാരിച്ചു.