കൊച്ചി: ആലുവ സർവ്വമതസമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തോട്ടുവ മംഗളഭാരതിയിൽ ബൗദ്ധദർശനത്തെക്കുറിച്ച് പഠനക്ലാസ് സംഘടിപ്പിച്ചു. പഠനക്ലാസ് റിട്ട.എസ്.പി അഡ്വ. കെ.എം. ജിജിമോൻ ഉദ്ഘാടനം ചെയ്തു. സ്വാമിനി ജ്യോതിർമയി ഭാരതി അദ്ധ്യക്ഷത വഹിച്ചു. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ.എം.വി. നടേശൻ ബൗദ്ധ ദർശനത്തെക്കുറിച്ച് ക്ലാസ് എടുത്തു. സ്വാമി രാജൻ പ്രഭാഷണം നടത്തി. സ്വാമി ശിവദാസ്, സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം.എസ്. സുരേഷ്, ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, അങ്കമാലി ശ്രീനാരായണ ധർമ്മ വിദ്യാപീഠം സെക്രട്ടറി ബാബു, കെ.പി. ലീലാമണി, സ്വാമി മഹാദേവ, പി.കെ. സത്യൻ, സുനിൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.