kana
ബ്രിജ്ഡ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കാന നവീകരിക്കുന്നു

ആലുവ: ആലുവ ബ്രിഡ്ജ് റോഡിൽ മസ്ജിദിലേക്കും ദന്താശുപത്രിയിലേക്കും പോകുന്ന വഴിയിലെ വെള്ളക്കെട്ടിന് പരിഹാരമായി. പെട്ടിക്കടയുടെ താഴെ പ്രധാനകാനയെ വലിയ പൈപ്പിട്ട് ബന്ധിപ്പിച്ചാണ് കെട്ടിനിന്ന മഴവെള്ളം ഒഴുക്കിയത്. കടയുടെ അടിയിലൂടെ വലിയ പൈപ്പ് ഇട്ട ശേഷം കടയ്ക്കും പൈപ്പിനുമിടയിൽ ഇന്ന് കോൺക്രീറ്റ് ചെയ്യും. മെട്രോ നടപ്പാത ഒരു മീറ്ററോളം നീളത്തിൽ പൊളിച്ചാണ് ഇന്നലെ പ്രധാന കാനയിൽ പൈപ്പ് സ്ഥാപിച്ചത്. ഇന്ന് കോൺക്രീറ്റ് ചെയ്ത ശേഷം നടപ്പാത പുനർനിർമ്മിക്കും. കൂടാതെ പെട്ടിക്കടയുടെ പിന്നിൽ നിന്നിരുന്ന മരവും മുറിച്ചു മാറ്റി. മരത്തിൻെറ വേരുകൾ ഇറങ്ങി ചെറിയ കാനയിൽ തടസമുണ്ടാക്കുന്നതിനാലാണ് മരം വെട്ടിയത്. ഈ കാന കവിഞ്ഞൊഴുകിയാണ് കഴിഞ്ഞ ദിവസം ബ്രിഡ്ജ് റോഡിൽ വെള്ളക്കെട്ടുണ്ടായത്.