rajeev

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ പ്രതിഷേധിച്ച് കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് രാവിലെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ വസതിയിലേക്ക് മാർച്ച് നടത്തും. ബി.എം.എസ് ദേശീയസമിതി അംഗം സി. ഉണ്ണിക്കൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്യും. കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. മലിനീകരണ നിയന്ത്രണ ബോർഡിനെ മാത്രം പ്രതിസ്ഥാനത്ത് നിറുത്തി ഒഴുക്കൻമട്ടിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് വിഷയം ബാധിച്ചിരിക്കുന്നത്. നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം ആവശ്യപ്പെട്ടു.