കാലടി: മലയാറ്റൂർ - നീലീശ്വരം സർവീസ് സഹകരണബാങ്കിലെ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ, സി.ബി.എസ്.ഇ പരീക്ഷയിൽ എല്ലാം വിഷയങ്ങൾക്കും എവൺ ലഭിച്ചവർ, ഐ .സി.എസ്.ഇ പരീക്ഷയിൽ 90% മാർക്ക് നേടിയവർ എന്നിവർക്ക് അപേക്ഷിക്കാം. മാർക്കുലിസ്റ്റിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, രക്ഷാകർത്താക്കളുടെ അംഗത്വനമ്പർ ഉൾപ്പെടെയുള്ള അപേക്ഷകൾ ജൂൺ 10ന് മുമ്പായി ബാങ്കിന്റെ നീലീശ്വരം ഹെഡ് ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.