മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ മുൻ പ്രസിഡന്റും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻസുമായ കച്ചേരിത്താഴം ജനത നിവാസ് വീട്ടിൽ അഡ്വ.സി.കെ. സത്യൻ (70) നിര്യാതനായി. മൂവാറ്റുപുഴ നക്ഷത്ര കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്ടറും ജനത ഹെറിറ്റേജ് ഡയറക്ടറുമായിരുന്നു. മൂവാറ്റുപുഴ കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അനിത. മക്കൾ: സിദ്ധാർത്ഥ്, ശില്പ. മരുമക്കൾ: ശില്പ, ബിജി മാണിക്കോത്ത്. ഭൗതികദേഹം ഇന്ന് രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നക്ഷത്ര കൺവെൻഷൻ സെന്ററിൽ പൊതുദർശനത്തിന് വയ്‌ക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 2ന് കച്ചേരിത്താഴത്തെ വീട്ടുവളപ്പിൽ.