vra
വി. ആർ .എ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ബാലോത്സവം 24 താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ വിജയൻ ഉത്ഘാടനം ചെയ്യുന്നു. .

മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ വാഴപ്പിള്ളി ജെ.ബി സ്കൂളിൽ ബാലോത്സവം സംഘടിപ്പിച്ചു. ബാലവേദിയുടെ പൊതുയോഗം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വി.ആർ.എ പ്രസിഡന്റ് എ. വിശ്വനാഥൻ നായർ അവാർഡുദാനം നിർവഹിച്ചു. ബാലസംഘം ഏരിയ കൺവീനർ കെ.കെ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീദേവി,എ.ടി. രാജീവ് എന്നിവർ ക്ലാസ് നയിച്ചു. ബാലവേദി പ്രസിഡന്റ് അപർണ വിജേഷ് അദ്ധ്യക്ഷത വഹിച്ചു.

ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ, സെക്രട്ടറി ആർ. രാജീവ്, എം എം രാജപ്പൻപിള്ള, ബാലവേദി വൈസ് പ്രസിഡന്റ് ശ്രീനീലകണ്ഠൻ, ലൈബ്രേറിയനും ബാലവേദി മെന്ററുമായ ഗൗരികൃഷ്ണ എന്നിവർ സംസാരിച്ചു. ആർ. രവീന്ദ്രൻ, കെ.എസ്. രവീന്ദ്രനാഥ്, പ്രേംകുമാർ ജി, പി.ആർ സലി തുടങ്ങിയവർ നേതൃത്വം നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും റാങ്ക് ജേതാക്കളേയും അനുമോദിച്ചു.