ആലുവ: എം.ജി സർവകലാശാല റാങ്ക് തിളക്കത്തിൽ എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്. ബി.എസ്.സി ബയോ ഇൻഫോർമാറ്റിക്‌സ് പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകളും എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾ കരസ്ഥമാക്കി. രണ്ടാം റാങ്ക് കോളേജിലെ തന്നെ രണ്ട് പേർ പങ്കിട്ടതും നേട്ടമായി. പി.എസ്. സ്വപ്ന (ഒന്നാം റാങ്ക്), എ. അക്ഷ (രണ്ടാം റാങ്ക്), നമിത രാജേഷ് (രണ്ടാം റാങ്ക്), നെവിൽ എം. ലാൽ (മൂന്ന്) എന്നിവരാണ് റാങ്ക് ജേതാക്കളായത്.