കൊച്ചി: ശ്രീനാരായണഗുരുദേവന്റെ വിദ്യകൊണ്ട് സ്വതന്ത്രരാകാനുള്ള മഹിതോപദേശം സാക്ഷാത്കരിക്കുന്നതിന് യുവജനത ദൃഢചിത്തരായി പ്രവർത്തിക്കേണ്ടതാവശ്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദര സൗധത്തിൽ സംഘടിപ്പിച്ച സർഗ സംഗമം -2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.കെ.സാനു പ്രതിഭകളെ ആദരിക്കലും വിദ്യാഭ്യാസ ചികിത്സാ ധനസഹായ വിതരണവും നിർവഹിച്ചു. എൻ.എം. പിയേഴ്‌സൺ, സംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ എന്നിവർ പ്രസംഗിച്ചു.