paravur-scb-

പറവൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അംഗങ്ങളുടെ മക്കൾക്ക് പറവൂർ സഹകരണ ബാങ്ക് പഠനോപകരണങ്ങളും സ്കോളർഷിപ്പും വിതരണം ചെയ്തു. പഠനോപകരണങ്ങൾ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദനും സ്കോളർഷിപ്പുകൾ നഗരസഭ കൗൺസിലർ ഇ.ജി. ശശിയും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.പി. ജിബു അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, ഇ.പി. ശശിധരൻ, വി.എസ്. ഷഡാനന്ദൻ, എം.പി. ഏയ്ഞ്ചൽസ്, കെ.ബി. ചന്ദ്രബോസ്, സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു.