ആലുവ: റൂറൽ ജില്ലയിൽ സർവീസിൽനിന്ന് വിരമിക്കുന്ന 38 പൊലീസുദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാകമ്മിറ്റികൾ സംയുക്തമായി യാത്ര അയപ്പ് നൽകി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് പി.എ. ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. അഡീ. എസ്.പി. അനിൽ ശ്രീനിവാസ്, എസ്.പി ട്രെയ്‌നി അഞ്ജലി ഭാവന, ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി എം.വി. സനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അനിൽ ശ്രീനിവാസ് (അഡീഷണൽ എസ്.പി), എസ്. പ്രേമ (ഇൻസ്‌പെക്ടർ വനിതാ സെൽ), പി.വി. ജോയി (എസ്.ഐ കുന്നത്തുനാട്), എൻ. സാജു (ട്രാഫിക് ആലുവ), ടി.ജി. ഉണ്ണിക്കൃഷ്ണൻ (എസ്.ഐ സ്‌പെഷ്യൽബ്രാഞ്ച്), എ.എസ്. വർഗീസ് (എസ്.ഐ നെടുമ്പാശേരി ), എം.ടി. റെജി (എസ്.ഐ ആലുവ), അബ്ദുൾ ജലീൽ (എസ്.ഐ ഡി.സി.ബി), ഹരിദാസ് (എസ്.ഐ പുത്തൻവേലിക്കര), എം.ജെ. ഷാജി (എസ്.ഐ സൈബർ പി.എസ്), ഷാജൻ കുര്യാക്കോസ് (എസ്.ഐ മൂവാറ്റുപുഴ), വി.കെ. പ്രദീപ്കുമാർ (എസ്.ഐ ബിനാനിപുരം), കെ.സി. സാജു (എസ്.ഐ അയ്യമ്പുഴ), എ.എൻ. സാജു (എസ്.ഐ ചോറ്റാനിക്കര), വി.സി. സാജൻ (എസ്.ഐ രാമമംഗലം), ഒ.എസ്. രാധാകൃഷ്ണൻ (എസ്.ഐ പെരുമ്പാവൂർ), സി.പി. രാധാകൃഷ്ണൻ (എസ്.ഐ കോതമംഗലം), ജോയി മത്തായി (എസ്.ഐ നെടുമ്പാശേരി), പി.സി. പ്രസാദ് (എസ്.ഐ ഡി.സി.ബി), പി.പി. സണ്ണി (എസ്.ഐ നെടുമ്പാശേരി), കെ.വി. ചാക്കോ (എസ്.ഐ എടത്തല), എം.ജി. വാസു (എസ്.ഐ ട്രാഫിക് പെരുമ്പാവൂർ), മാത്യു വർഗീസ് (എസ്.ഐ എസ്.എസ്.ബി), ടി.കെ. അനിൽകുമാർ (എസ്.ഐ എസ്.എസ്.ബി), ജോയി മത്തായി (എസ്.ഐ കല്ലൂർക്കട്), എം.എസ്. ബാബു (എസ്.ഐ ഡി.എച്ച്.ക്യു), ബി.എൻ. അജിത്കുമാർ (എസ്.ഐ മുളന്തുരുത്തി), കെ.ആർ. ഹരിദാസ് (എസ്.ഐ കുന്നത്തുനാട്), വി.എ. ഹരി (എസ്.ഐ വടക്കേക്കര), യു.എസ്. ഫൈസൽ (എസ്.ഐ പറവൂർ), യു.ടി. അബ്ദുൾ റഷീദ്, വി.പി. ഇസ്മയിൽ, യു.കെ. ഷാജി (മൂവരും എസ്.ഐ ട്രാഫിക് ആലുവ), വി.കെ. അജി (എസ്.ഐ കോതമംഗലം), കെ.സി. ഡാന്റി (എസ്.ഐ പോത്താനിക്കാട്) സന്തോഷ് ബേബി (എസ്.ഐ ഡി.സി.ബി), വി. സൽമ (എ.എസ്.ഐ വനിതാസെൽ), ഉണ്ണിക്കൃഷ്ണൻ (സി.പി.ഒ പുത്തൻവേലിക്കര).