sheejamani
നിർദ്ധന രോഗികളായ കലാകാരൻമാർക്ക് കൈത്താങ്ങാകാൻ ഷീജമണി പാടുന്നു

മൂവാറ്റുപുഴ: നിർദ്ധന രോഗികളായ കലാകാരൻമാർക്ക് കൈത്താങ്ങാകാൻ മൂവാറ്റുപുഴ പുന്നോപ്പടി പണിക്കോടിയിൽ ഷീജ മണിയും സഹപ്രവർത്തകരും തെരുവോരങ്ങളിൽ പാടുന്നു. രാവിലെ 9.30 മുതൽ രാത്രി 9 വരെ തെരുവോരങ്ങളിൽ പാടി ലഭിക്കുന്ന പണം നിരവധി സഹപ്രവർത്തകർക്ക് ആശ്വാസമേകിയ ആത്മസംതൃപ്തിയിലാണ് ഇവർ. ജീപ്പിലാണ് യാത്ര. നാലുപേരാണ് സംഘത്തിലുള്ളത്. ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും അതാത് സ്ഥലങ്ങളിൽ നിന്ന് കഴിക്കും.

കലാകുടുംബത്തിൽ ജനിച്ച ഷീജയുടെ മാതാവ് സുകുമാരി പഴയ കാഥികയാണ്. വർഷങ്ങളായി കലാരംഗത്ത് പ്രവർത്തിക്കുന്ന ഷീജ ഗാനമേള ട്രൂപ്പുകളിൽ പാടിയിട്ടുണ്ട്. ടെലിഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. ചാരിറ്റി പ്രവർത്തനത്തിൽ ഭർത്താവ് മണിയും മക്കളായ സ്നേഹയും ആകാശും പിന്തുണയേകി ഒപ്പമുണ്ട്.