kurbana

കൊച്ചി: പരസ്യമായി വത്തിക്കാനോടൊപ്പമെന്ന് പ്രഖ്യാപിക്കുകയും രഹസ്യമായി വിമതരുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്ന സമീപനമാണ് മേജർ ആർച്ച് ബിഷപ്പും സ്ഥിരം സിനഡ് അംഗങ്ങളും നടത്തുന്നതെന്ന് മാർതോമ നസ്രാണി സംഘം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഏകീകൃത കുർബാനയിൽ പങ്കെടുക്കുന്നതിന് സംവിധാനം ഉടൻ ഏർപ്പെടുത്തണം. 2022 ഡിസംബർ 23, 24 തീയതികളിൽ ബസിലിക്ക ദേവാലയത്തിൽ കുർബാനയെ വൈദികർ ദുരുപയോഗിച്ചത് അന്വേഷിച്ച ആർച്ച് ബിഷപ്പ് സൂസപാക്യം കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും സംഘം ആവശ്യപ്പെട്ടു.

ഭാരവാഹികളായ റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ജോമോൻ ആരക്കുഴ, ആന്റണി പുതുശേരി, റോബിൾ മാത്യു, ടെൻസൻ പുളിക്കൽ, ജോയ്‌സി സെബാസ്റ്റ്യൻ, ബ്രിജിത് ജോ, ജോർജ് കോയിക്കര, ടോണി ജോസഫ് എന്നിവരും പങ്കെടുത്തു.