ടൂറിസം, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ.കെ. ജി. അനിൽകുമാർ ലാറ്റിൻ അമേരിക്കൻ കരീബിയൻ (എൽ.എ.സി) മേഖലയുടെ ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചു. ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിലിന്റേതാണ് (എൽ.എ.സി.ടി.സി) തീരുമാനം. വ്യാപാര, ടൂറിസം ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താണ് പുതിയ നിയമനം.
അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിലും ഇന്ത്യയുടെ വിശ്വാസ്യത ആഗോള തലത്തിൽ വർദ്ധിപ്പിക്കുന്നതിലും കെ. ജി അനിൽകുമാർ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ക്യൂബയുമായും ശക്തമായ ബന്ധമാണുള്ളത്. ഇന്ത്യാ ഗവൺമെന്റും അനിൽകുമാറിന്റെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. അഡ്വ. കെ ജി അനിൽകുമാറിന്റെ സ്ഥാനാരോഹണത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ പ്രസിഡന്റ് ഡോ.ആസിഫ് ഇക്ബാൽ പറഞ്ഞു.
ഇരു മേഖലകൾക്കും പരസ്പരം പ്രയോജനം ലഭിക്കത്തക്കവിധത്തിൽ ശക്തമായ വ്യാപാര, ടൂറിസം ബന്ധങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുമെന്ന് ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ ഗുഡ്‌വിൽ അംബാസിഡർ സ്ഥാനം ഏറ്റെടുത്ത് അഡ്വ. കെ. ജി അനിൽകുമാർ പറഞ്ഞു.