ആലുവ: ആലുവയിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ വീട് ഗുണ്ടാസംഘം തല്ലിത്തകർത്ത കേസിൽ മുഖ്യപ്രതിയെ രണ്ടാഴ്ച പിന്നിട്ടിട്ടും പിടികൂടാതെ ആലുവ പൊലീസ്. കഴിഞ്ഞ 12ന് വൈകിട്ടാണ് രണ്ട് ഘട്ടങ്ങളിലായി തായിക്കാട്ടുകര ശ്രീനാരായണപുരം കാട്ടൂപ്പറമ്പിൽ ബാബുവിന്റെ വീട് ഗുണ്ടാസംഘം അടിച്ച് തകർത്തത്. എസ്.എൻ പുരത്ത് വാടകയ്ക്ക് താമസിക്കുന്ന പട്ടേരിപ്പുറം സ്വദേശി രാഹുലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

സംഭവദിവസം പിടിയിലായ ആലുവ മാധവപുരം കോളനിക്കാരായ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44), ജ്യോതിഷ് (36), രഞ്ജിത്ത് (36), മെൽബിൻ (43) എന്നിവർ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.