കൊച്ചി: പെരിയാറിലെ മലിനീകരണം മൂലം മത്സ്യകൃഷി നശിച്ച കടമക്കുടി, കോതാട്, പിഴല, മൂലംപിള്ളി പ്രദേശങ്ങളിൽ ബി.ജെ.പി കർഷകമോർച്ച് നേതാക്കൾ സന്ദർശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച കർഷകർക്ക് അടിയന്തര സഹായം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. ബി.ജെ.പി ജില്ലാ സെക്രട്ടറി ആർ. സജികുമാർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചൂർ, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. വേണുഗോപാൽ, ജില്ലാ ഭാരവാഹികളായ കെ.പി കൃഷ്ണദാസ്, കെ.ആർ. ജയപ്രസാദ്, മുരളി കുമ്പളം തുടങ്ങിയവരാണ് പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.