കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എ.ഡി.എസും ആത്മജീവൻ ചാരിറ്റബിൾ ട്രസ്റ്റും മുത്തൂറ്റ് കാൻസർ സെന്ററും സംയുക്തമായി സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി ടിജോ അദ്ധ്യക്ഷനായി. ഫാ. സുഭാഷ് മാളിയേക്കൽ, ആത്മജീവൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജോജോ മനയംപിള്ളി, മുത്തൂറ്റ് കാൻസർ സെന്റർ കോഓർഡിനേറ്റർ റിജു, സി.ഡി.എസ് ചെയർപേഴ്‌സൺ അഖില സജീവൻ, ദീപ ബിജൻ എന്നിവർ സംസാരിച്ചു.