തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ മെയ് മാസ പരിപാടിയോടനുബന്ധിച്ച് കളിക്കോട്ട പാലസിൽ ഇന്ന് 'ബാലകൃഷ്ണാമൃതം" പ്രത്യേക പരിപാടി നടക്കും. പത്മശ്രീ പുരസ്‌കാരം നേടിയ കഥകളി ആചാര്യൻ സദനം പി.വി. ബാലകൃഷ്ണനെ എൺപതിന്റെ നിറവിൽ ശിഷ്യന്മാർ ആദരിക്കുന്ന പരിപാടിയാണിത്. രാവിലെ 10ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോക്ട‌ർ കെ.ജി. പൗലോസ്, കെ.ബി. രാജാനന്ദൻ, ചെറുതാഴം കുഞ്ഞിരാമ മാരാർ, സദനം ഹരികുമാർ, ഡോ. എം.എൻ. ഹരികുമാർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സദനം ബാലകൃഷ്ണൻ രചനയും ചിട്ടപ്പെടുത്തലും നടത്തിയ രാധാമാധവം കഥകളി അരങ്ങേറും. വൈകിട്ട് 6 ന് സന്താനഗോപാലം കഥകളി.