പറവൂർ: കാലാവസ്ഥ കടലെടുക്കുമ്പോൾ എന്ന വിഷയത്തിൽ കേസരി സ്മാരകട്രസ്റ്റിന്റെ നേതൃത്വത്തിൽ നാളെ പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും. രാവിലെ പത്തിന് ഡോ. ബി. മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷത വഹിക്കും. ഡോ. എസ്. അഭിലാഷ്, ഡോ. സി. രാമചന്ദ്രൻ, ഡോ. കെ. ദിനേശ് എന്നിവർ ക്ളാസെടുക്കും.