കൊച്ചി: പെരിയാറിൽ മത്സ്യകർഷകർക്കുണ്ടായ നഷ്ടങ്ങളുടെ വിവരശേഖരണത്തിനും തുടർപ്രവർത്തനങ്ങൾക്കും വരാപ്പുഴ അതിരൂപത സേവ് പെരിയാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. നഷ്ടം പഠിക്കാൻ സെന്റ് ആൽബർട്ട്‌സ് കോളേജിനെ ചുമതലപ്പെടുത്തി. കുഫോസ് മുൻ രജിസ്ട്രാർ ഡോ. വിക്ടർ ജോർജ് നേതൃത്വം നൽകും. ഭാരവാഹികളായി ഫാ. സെബാസ്റ്റ്യൻ മൂനുകൂട്ടുങ്കൽ (ചെയർമാൻ), ഫാ. വിൻസന്റ് നടുവിലപ്പറമ്പിൽ, ബൈജു ആന്റണി (വൈസ് ചെയർമാൻ), ജോബി തോമസ് (കൺവീനർ), റോയ് പാളയത്തിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.