ആലുവ: തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ കടത്തുകടവിന് സമീപം ജല വിതരണ പൈപ്പ് പൊടി കുടിവെള്ളം പാഴാകുന്നു. ഒരു മാസത്തിലധികമായിട്ടും ചോർച്ച പരിഹരിച്ചില്ല. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. മണപ്പുറം ശിവക്ഷേത്രത്തിലേക്ക് നിരവധിപ്പേർ നിത്യേന നടന്നു പോകുന്ന പ്രധാന റോഡാണ്. അലുവായിലും പരിസരത്തും മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുമ്പോൾ ഇതൊന്നും കണ്ടില്ലന്ന് നടിക്കുന്ന ജലഅതോറിട്ടിയുടെ അനാസ്ഥക്ക് എതിരെ ജനരോഷം ശക്തമാകുകയാണ്.