നെടുമ്പാശേരി: ദേശം - കാലടിറോഡിൽ കിഴക്കേദേശം രക്തേശ്വരി ക്ഷേത്രത്തിന് സമീപം വഴിയോരത്തെ തണൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇരുചക്രവാഹന യാത്രികർ അടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ചരാത്രി 11 മണിയോടെ കനത്ത മഴസമയത്താണ് വലിയ മരക്കൊമ്പ് ഒടിഞ്ഞുവീണത്. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ, ഓട്ടോറിക്ഷ അടക്കം നിമിഷങ്ങൾക്ക് മുമ്പാണ് കടന്നുപോയത്. മരക്കൊമ്പ് വീഴുന്നതിന് മുന്നേ മേഖലയിൽ വൈദ്യുതി നിലച്ചിരുന്നു. ഫയർഫോഴ്സെത്തി മരക്കൊമ്പുകൾ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.