പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ 66ാമത് വാർഷിക പൊതുയോഗം അദ്ധ്യാപകനും എഴുത്തുകാരനും ആകാശവാണി അവതാരകനുമായ ഡോ.സി.വി. സാബുജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹേഷ് മാളേയ്ക്കപ്പടി അനുശോചനപ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.എം. മഹേഷ് റിപ്പോർട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. പ്രസിഡന്റ് ജേക്കബ് സി. മാത്യു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, എൻ.കെ. നന്ദകുമാർ, പി.പി. ഗോപിനാഥൻ, ബെന്നി ചന്ദനത്തിൽ, സുജ സജീവൻ, മേഴ്‌സി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. വായനശാല കമ്മിറ്റിയംഗങ്ങളായ ടി.പി. ഷാജി സ്വാഗതവും സി.ജി. ദിനേശ് നന്ദിയും പറഞ്ഞു.