manjeeram
മഞ്ജീരം 2024

തെക്കൻ പറവൂർ: ജ്ഞാനദായിനി ഗ്രാമീണ വായനശാല ആർട്സ് ബാലവേദിയുടെ നേതൃത്വത്തിൽ 25, 26 തീയതികളിലായി വായനശാലാ ഹാളിൽ സംഘടിപ്പിച്ച വേനൽ അവധി ക്യാമ്പ് 'മഞ്ജീരം 2024" പി.എം.യു.പി. സ്‌കൂൾ റിട്ട. ചിത്രകലാ അദ്ധ്യാപകൻ കെ.ആർ. മണി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.ആർ. മനോജ്, ബാലവേദി സെക്രട്ടറി നന്ദിത വിനിൽ, വായനശാല സെക്രട്ടറി പി.എസ്. ബിജു എന്നിവർ സംസാരിച്ചു. ചിത്രകലാ അദ്ധ്യാപകൻ സുജിത്ത് സുരേന്ദ്രൻ ക്ളാസെടുത്തു. ഇന്നു രാവിലെ പുരു പൂത്തോട്ട കുരുത്തോലകൊണ്ടുള്ള കലാരൂപങ്ങളും ടി.കെ. ബിജു കടലാസ് കൊണ്ടുള്ള കലാരൂപങ്ങളും പരിചയപ്പെടുത്തും. കുട്ടികളുടെ കലാപരിപാടികളുമുണ്ടാകും.