കൂത്താട്ടുകുളം: ഹോട്ടലുകളിലും ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുന്ന കടകളിലും തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ശുചിത്വപരിശോധന നടത്തി. എച്ച്.ഐ ശ്രീകല ബിനോയ്, പ്രിയരഞ്ജൻ. ആർ, ജെ.എച്ച്.ഐ ഷിബു, ഉഷ പ്രേംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് കർശനനിർദ്ദേശം നൽകി. പരിശോധന തുടരുമെന്ന് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ്, സെക്രട്ടറി ഇൻ ചാർജ് എസ്. സാബുരാജ് എന്നിവർ അറിയിച്ചു.