അങ്കമാലി: കരയാംപറമ്പ് മാവേലി വീട്ടിൽ ജോസ് (72) നിര്യാതനായി. അങ്കമാലി പാപ്പി ജ്വല്ലേഴ്സ് ഉടമയാണ്. മുൻ കറുകുറ്റി ഗ്രാമപഞ്ചായത്തംഗവും എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻമാനേജരുമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കരയാംപറമ്പ് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: മാമ്പ്ര എളംകുന്നപ്പുഴ പറോക്കാരൻ കുടുംബാഗം മേരി. മക്കൾ: ജോസ് ജെ. മാവേലി (ബിസിനസ്), ഡോ. അനില ജോസ് (ചാലാക്ക മെഡിക്കൽ കോളേജ് ) മരുമക്കൾ: ബ്ലെസി, ആന്റോ കിരൺ.