bronco
ഇന്റർവെൻഷണൽ പൾമണോളജിയുടെ 26ാമത് ദേശീയ സമ്മേളനം 'ബ്രോങ്കോകോൺ കൊച്ചി 2024' ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇന്റർവെൻഷണൽ പൾമണോളജിയുടെ 26ാമത് ദേശീയ സമ്മേളനം 'ബ്രോങ്കോകോൺ കൊച്ചി 2024' ഹോട്ടൽ ലെ മെറിഡിയനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ മുഖ്യപ്രഭാഷണം നടത്തി. ഓർഗനൈസിംഗ് ചെയർമാൻ ഡോ. നാസർ യൂസഫ്, സെക്രട്ടറി ഡോ. അഖിലേഷ് കെ, ഡോ. പരമേസ് എ.ആർ, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. റെന്നിസ് ഡേവിസ്, വർക്ക്‌ഷോപ്പ് കമ്മിറ്റി ചെയർമാൻ ഡോ. പ്രവീൺ വത്സലൻ, ഡോ. ഡേവിസ് പോൾ, ഡോ. അമിതാ നെനെ, ഡോ. ആർ.പി. മീന എന്നിവർ സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജിയാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.