മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബ്, അൽലസർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എൽദോ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ക്യാമ്പിൽ നിരവധി പേരാണ് പരിശോധനക്കായി എത്തിയത്. ചടങ്ങിൽ എസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും നൽകി. പ്ലസ്ടു പരീക്ഷയിൽ ഏറ്റവും അധികം മാർക്ക് നേടിയ അനീറ്റ ജോസിന് താജുദ്ദീൻ മൗലവി അവാർഡ് നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാധാകൃഷ്ണൻ, പായിപ്ര പഞ്ചായത്ത് പ്രസിഡണ്ട് പി.എം അസീസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ മുഹമ്മദ്, സമദ് മുടവന, രാജു കാരിമറ്റം, ദീപാ റോയ്, ഇ.എം.ഷാജി, പി.എ.മൈതീൻ, എ.എൻ. മണി, ടി.കെ. ജോസ്, എം.സി. സുഭാഷ്, റസിയ അലിയാർ, എം.കെ. ലിബിൻ, ബേസിൽ, ജേക്കബ് കുര്യൻ എന്നിവർ സംസാരിച്ചു.