
കൊച്ചി: കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ജൂൺ 5ന് ഉച്ചക്ക് 1.30ന് പുറപ്പെട്ട് കാട്ടിക്കുളം കാട്, തിരുനെല്ലി ക്ഷേത്രം, പാൽചുരം, കൊട്ടിയൂർ, മൃദംഗശൈലേശ്വരി ക്ഷേത്രം, പറശനിക്കടവ് എന്നിവ സന്ദർശിച്ച് ജൂൺ 7ന് രാവിലെ ആറിന് തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ്. 1680 രൂപയാണ് നിരക്ക്. ഇതുകൂടാതെ 29 ഗവി, 30 മലക്കപ്പാറ, ജൂൺ രണ്ട് ഇല്ലിക്കകല്ല്-ഇലവീഴാപൂഞ്ചിറ ട്രിപ്പുകളും നടത്തും. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 251 യാത്രകളാണ് കെ.എസ്.ആർ.ടി.സി കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് ഏപ്രിൽ പത്തുമുതൽ മേയ് 26 വരെ നടത്തിയത്. ബുക്കിംഗിന് 9447223212, 9497883291.