paravur-bar-

പറവൂർ: പറവൂർ ബാറിലെ മുതിർന്ന അഭിഭാഷകരായിരുന്ന എം.കെ. സതീശ് വർമ, എസ്. വെങ്കിട സുബ്രഹ്മണ്യ അയ്യർ എന്നിവരെ പറവൂർ ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.പി. ഈശാനൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകരായ ശ്രീറാം ഭരതൻ, എം. രാജേന്ദ്രൻ, എസ്. ഗോപിനാഥൻ, വി.എ. പ്രദീപ്‌കുമാർ, ഇ.എസ്. പ്രിയ എന്നിവർ സംസാരിച്ചു.