പറവൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന എഴുപുന്ന ഗോപിനാഥ് അനുസ്മരണവും ലൈബ്രറി സംഗമവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത് അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.പി. അജിത്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സർഗോത്സവത്തിലെ വിജയികൾക്ക് സംസ്ഥാന കൗൺസിൽ അംഗം യേശുദാസ് പറപ്പിള്ളി പുരസ്കാരങ്ങൾ സമ്മാനിച്ചു. സെക്രട്ടറി പി.കെ. രമാദേവി, ടി.വി. ഷൈവിൻ, വി.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു.