art-camp
പൂത്തോട്ട 'വായനാമുറ്റം വീട്ടുമുറ്റത്തെ ഗ്രന്ഥപ്പുര'യിലെ അവധിക്കാല ആർട്ട് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളും സംഘാടകരും

കൊച്ചി: പൂത്തോട്ട 'വായനാമുറ്റം വീട്ടുമുറ്റത്തെ ഗ്രന്ഥപ്പുര' കുട്ടികൾക്കായി അവധിക്കാല ആർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് ചന്ദ്രബാബു പരിശീലനത്തിന് നേതൃത്വം നൽകി. ബാലവേദി കുട്ടികളുടെ ക്രാഫ്റ്റ് പ്രദർശനം ക്യാമ്പിന് മിഴിവേകി. കുട്ടികൾക്ക് പഠനോപകരണങ്ങളും, കൊച്ചി കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ടൂറിസം സൊസൈറ്റി നൽകിയ പക്ഷിക്കൂടുകളും വിതരണം ചെയ്തു. പ്രവീണ സുനിൽ അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ഭാസ്, സെക്രട്ടറി ഡി.ആർ, രാജേഷ്, സിനിജ വിഷാദ്, സൗമ്യ വേലപ്പൻ , മനു, രഞ്ജിനി നന്ദകുമാർ, മെയ്ഡ പുഷ്പാംഗദൻ, അനൂപ് ഫ്രാൻസിസ്, മുത്തു രാമൻ,കീർത്തന മനു, അതുൽ കൃഷ്ണ, ശിവാനി തുടങ്ങിയവർ സംസാരിച്ചു. പി.പി. ബിജു സ്വാഗതവും ജയശ്രി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.