y
പൂത്തോട്ട സ്വാമിശാശ്വതികാനന്ദ കോളേജിൽ നടന്ന മെഗാ ജോബ്ഫെയർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട സ്വാമിശാശ്വതികാനന്ദ കോളേജിന്റെയും ജി -ടെക് തൃപ്പൂണിത്തുറയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. ഉല്ലാസ് അദ്ധ്യക്ഷനായി. പൂത്തോട്ട എസ്.എൻ. ഇൻസ്റ്റിറ്റ്യൂഷൻസ് മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, വൈസ് പ്രസിഡന്റ് അനില സാബു, സെക്രട്ടറി കെ.കെ.അരുൺകാന്ത്, അക്കാദമിക് കോ ഓഡിനേറ്റർ സുരേഷ് എം. വേലായുധൻ, ജി ടെക് എ.എസ്.ഒ ഡയറക്ടർ അനീഷ് ജോർജ്, ഏരിയ മാനേജർ അനിൽ വി.നായർ, കോളേജ് വൈസ് പ്രിൻസിപ്പൽ കെ.എൻ. ശ്രീകാന്ത്, പ്രോഗ്രാം കമ്മിറ്റി കോഓർഡിനേറ്റർ അനുമേരി ജോസ് എന്നിവർ സംസാരിച്ചു. മെഗാ ജോബ്ഫെയറിൽ രജിസ്റ്റർ ചെയ്ത 700 ൽ അധികം ഉദ്യോഗാർത്ഥികളിൽ നിന്നും 250ലേറെ പേരെ അവസാനഘട്ട അഭിമുഖത്തിനായി തിരഞ്ഞെടുത്തു.