south
അങ്കമാലി മർച്ചന്റ്സ് യൂണിയൻ വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി മർച്ചന്റ്സ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു . പ്രസിഡന്റ് നെൽസൺ ജെയിംസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.ജെ. റിയാസ്,​ യൂണിറ്റ് സെക്രട്ടറി സി.വി. മാർട്ടിൻ, ട്രഷറർ ജോർജ് ഡേവിസ്, നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. പുന്നൻ, സെക്രട്ടറി ഏല്യാസ് താടിക്കാരൻ, ട്രഷറർ എൽദോ സി. എബ്രഹാം, ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.