കാലടി: സി.പി.എം നീലീശ്വരം ബ്രാഞ്ച് പ്ലാപ്പിള്ളി കവല മുതൽ നീലീശ്വരം ജംഗ്ഷൻവരെ ശുചീകരണ പ്രവർത്തികൾ നടത്തി. ഏരിയ കമ്മിറ്റിയംഗം കെ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിജി രജി അദ്ധ്യക്ഷയായിരുന്നു . ബ്രാഞ്ച് സെക്രട്ടറി സ്മിത ബേബി, വി.കെ. വത്സൻ, സി.പി. രാമകൃഷ്ണൻ, ലളിത ഗംഗാധരൻ,​ വി.പി. ഷിബു,​ കെ.കെ. രവി എന്നിവർ നേതൃത്വം നൽകി.