kkshibu

അങ്കമാലി: ഒരു വർഷമായി വിദേശത്തുള്ള കറുകുറ്റി പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ജോസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പന്തക്കൽ ജംഗ്ഷനിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സമരം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ജോണി മൈപ്പാൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.പി. റെജീഷ്, ലോക്കൽ സെക്രട്ടറി കെ.പി. അനീഷ്, കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി, പഞ്ചായത്തംഗം ടോണി പറപ്പിള്ളി, ജോസ് മാവേലി, പ്രകാശ് പാലാട്ടി, ഗ്രേയ്സി സെബാസ്റ്റ്യൻ, മേരി ആന്റണി പി.വി. ടോമി , കെ.ആർ. ബാബു എന്നിവർ പ്രസംഗിച്ചു.