കൊച്ചി: ഇന്റർനാഷണൽ കൈറ്റ് ഫെഡറേഷൻ എക്‌സിക്യുട്ടീവ് അംഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്ടനും ഫൗണ്ടറുമായ അബ്ദുള്ള മാളിയേക്കലിനെ തിരഞ്ഞടുത്തതായി ഇന്റർനാഷണൽ പ്രസിഡന്റ് സു ലൈക്ക് അറിയിച്ചു. 193 രാജ്യങ്ങളിൽ കൈറ്റിന്റെ (പട്ടം പറത്തൽ) പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് ഇന്റർനാഷണൽ കൈറ്റ് ഫെഡറേഷൻ. 33 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നത്.
ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, തെലുങ്കാന, കർണാടക, കൊൽക്കത്ത എന്നിവിടങ്ങളിൽ നടക്കുന്ന കൈറ്റ് മത്സരങ്ങളുടെ മുഖ്യ സംഘാടകനാണ് അബ്ദുള്ള മാളിയേക്കൽ.