കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റായി ബിബു പുന്നൂരാൻ (ഡയറക്ടർ, മെഡിവിഷൻ) സെക്രട്ടറിയായി ഡോ. അനിൽ ജോസഫ് (മാനേജിംഗ് ഡയറക്ടർ, സീകോൺസ് ) എന്നിവരെ തിരഞ്ഞെടുത്തു.
സീനിയർ വൈസ് പ്രസിഡന്റായി കെ. ഹരികുമാർ (സി.ഇ.ഒ, കോട്ടക്കൽ ആര്യവൈദ്യശാല), ട്രഷററായി ദിലീപ് നാരായണൻ (മാനേജിംഗ് ഡയറക്ടർ, ഓർഗാനിക് ബി.പി.എസ്). വൈസ് പ്രസിഡന്റായി അൾജിയേഴ്‌സ് ഖാലിദ് (സ്ഥാപകൻ, പൂവത്ത് ഇന്റർനാഷണൽ), ജോയിന്റ് സെക്രട്ടറിയായി അനിൽ വർമ്മ (ഡയറക്ടർ, വർമ്മ ഹോംസ്) എന്നിവരെയും തിരഞ്ഞെടുത്തു.
ഇന്ത്യയിലെ പ്രമുഖ മാനേജ്‌മെന്റ് അസോസിയേഷനുകളിലൊന്നായ കെ.എം.എയിൽ 300 സ്ഥാപനങ്ങളും 2000ലേറെ വ്യക്തികളും അംഗങ്ങളാണ്.