തൃപ്പൂണിത്തുറ: കുണ്ടന്നൂർ കായലിൽ മൽസ്യങ്ങൾ ചത്തു പൊങ്ങിയ വി​ഷയത്തി​ൽ അധി​കൃത നി​ലപാടി​ൽ പ്രതി​ഷേധവുമായി​ മത്സ്യത്തൊഴിലാളി കോൺഗ്രസ്. സർക്കാരിന്റെയും പി.സി.ബിയുടെയും ഈ വിഷയത്തിലുള്ള നിലപാട് പ്രധിഷേധാർഹമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി കളരിക്കലും തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. ജയകുമാറും പറഞ്ഞു.

ഫാക്ടറികളിൽ നിന്നുള്ള വിഷജലം കായലിലേക്ക് ഒഴുക്കിവിട്ടതു മൂലം മത്സ്യകൃഷി നടത്തുന്ന കൂട് കർഷകർക്കും മത്സ്യതൊഴിലാളികൾക്കും ഉണ്ടായ ഭീമമായ നഷ്ടം കണക്കാക്കി ആവശ്യമായ നഷ്ടപരിഹാരം ഉടനടി നൽകണമെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും മത്സ്യ തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു.